കൊവിഡ് നിയമലംഘനം; ഖത്തറില്‍ 205 പേര്‍ക്കെതിരെ കൂടി നടപടി

0

 

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 205 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 203 പേരെ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് ഒരാളെയും കാറില്‍ അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് ഒരാളെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

You might also like