വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0

ഖത്തറിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്‌മാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധവും അഫ്ഗാനിലെ ഭരണമാറ്റവും ചർച്ചയായി. അയൽരാജ്യമെന്ന നിലക്ക് അഫ്ഗാനിസ്താനിലെ സ്ഥിരത ഇന്ത്യക്ക് ഏറെ നിർണായകമാണ്. താലിബാൻ അധികാരം പിടിച്ചശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇരു നേതാക്കൾക്കുമിടയിൽ ചർച്ചയായി. അഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല, താലിബാനുമായുള്ള നയതന്ത്ര ഇടപെടലുകളിലും ഖത്തർ വലിയ പങ്ക് വഹിക്കുന്നുണ്ട്. കാബൂളിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കാൻ താലിബാനുമായി ഖത്തർ ധാരണയിലെത്തിയിരുന്നു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളും ആശങ്കകളും വിദേശകാര്യമന്ത്രി പങ്കുവെച്ചു. ഊർജ്ജ മേഖലയിലെ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതും ചർച്ചയായി.

You might also like