ഖത്തറില്‍ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പരിശോധന വേണ്ട

0

ഖത്തറില്‍ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന വേണ്ട. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.മറ്റു വിദ്യാര്‍ഥികള്‍ പതിവുപോലെ ആന്റിജന്‍ ടെസ്റ്റ് വീടുകളില്‍ വെച്ച് നടത്തണം. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകളും അടുത്തയാഴ്ച മുതല്‍ തുടങ്ങും. ഇതോടൊപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ളപഠന യാത്രകള്‍ക്കും അനുമതിയുണ്ട്,

You might also like