ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ദിനം പ്രതിയുള്ള സര്‍വീസുകള്‍ ജൂലൈ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

0

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ദിനം പ്രതിയുള്ള സര്‍വീസുകള്‍ ജൂലൈ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക.

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2.35നാണ് ദോഹയില്‍ നിന്ന് വിമാനം പുറപ്പെടുക. ഷാര്‍ജയില്‍ വൈകിട്ട് 4.45ന് എത്തുന്ന വിമാനം അവിടെ നിന്നും വൈകിട്ട് 5.55ന് തിരിച്ചു ദോഹയിലേക്ക് പുറപ്പെടും. ഖത്തര്‍ സമയം 6.05ന് വിമാനം ദോഹയിലെത്തും. അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 1,200 സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കി.

You might also like