അഫ്​ഗാനില്‍നിന്നെത്തിയ 78 പേരില്‍ 16പേര്‍ക്ക്​ കോവിഡ്​; എല്ലാവരെയും ക്വാറന്‍റീനിലാക്കി

0

ന്യൂഡല്‍ഹി: അഫ്​ഗാനിസ്​താനില്‍നിന്ന്​ രാജ്യത്തെത്തിയ 78 പേരില്‍ 16 പേര്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ എല്ലാവരെയും ക്വാറന്‍റീനിലാക്കി. വൈറസിന്‍റെ അടയാള​ങ്ങളൊന്നും കാണിക്കാത്തവരാണ്​ രോഗികളെന്ന്​ അധികൃതര്‍ വ്യക്​തമാക്കി.

കാബൂളില്‍നിന്ന്​ സിഖ്​ വിശുദ്ധ ഗ്രന്ഥം കൊണ്ടുവന്ന ഗ്രന്ഥികളും കോവിഡ്​ പോസിറ്റീവായവരില്‍ പെടും. വിശു​ദ്ധ ഗ്രന്ഥത്തിന്‍റെ പകര്‍പ്പുകള്‍ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ഏറ്റുവാങ്ങിയിരുന്നു.

228 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 6​26 പേരെ ഇതിനകം ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്​. അതില്‍ 77 പേര്‍ അഫ്​ഗാന്‍ സിഖുകാരാണ്​.

You might also like