ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

0

 

തൃശ്ശൂർ: രാത്രിയിൽ മൺസൂൺ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ട്രാക്ക്മാൻമാരെ പിന്നിലൂടെ എത്തിയ എൻജിൻ ഇടിച്ചു. ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

നെടുപുഴ അർബത്ത് കോളനിയിലെ ഹർഷ കുമാർ(40) ആണ് മരിച്ചത്. ഒല്ലൂർ സ്വദേശി വിനീഷ് (33) ആണ് പരിക്കേറ്റ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി 8.15 ഓടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്.

You might also like