രാജ്യത്തെ ലോക്ക്ഡൗണിനിടെ റെയിൽപാളങ്ങളിൽ മരിച്ചുവീണത് 8700ലധികം ആളുകൾ; അധികവും കുടിയേറ്റ തൊഴിലാളികളെന്ന് റെയിൽവേ

0

 

 

ദില്ലി: രാജ്യത്തെ ലോക്ക്ഡൗണിനിടെ റെയിൽപാളങ്ങളിൽ മരിച്ചുവീണത് 8700ലധികം ആളുകൾ. ഇവരിൽ അധികവും കുടിയേറ്റ തൊഴിലാളികളാണ്. 2020 ജനുവരി-ഡിസംബർ മാസങ്ങൾക്കിടെയുണ്ടായ മരണങ്ങളാണ് ഇത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിൻ്റെ ചോദ്യത്തിന് റെയിൽവേ ബോർഡ് ആണ് വിവരം അറിയിച്ചത്.

‘പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2020 ജനുവരി മുതൽ ഡിസംബർ വരെ 805 ആളുകൾക്ക് പരുക്ക് പറ്റുകയും 8733 പേർ മരണപ്പെടുകയും ചെയ്തു.’- റെയിൽവേ ബോർഡ് മറുടിയിൽ വ്യക്തമാക്കി.

റോഡിനെക്കാൾ കുറഞ്ഞ ദൂരമായതുകൊണ്ട് തന്നെ കുടിയേറ്റ തൊഴിലാളികൾ വീടുകളിലേക്കുള്ള യാത്രക്കായി റെയിൽപാളങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് റെയിൽവേ ബോർഡ് അധികൃതരിൽ ഒരാൾ അറിയിച്ചു. റെയിൽപാളങ്ങൾക്ക് അരികിലൂടെയാണ് അവർ നടന്നത്. പൊലീസിൽ നിന്ന് രക്ഷ നേടാനും വഴി തെറ്റാതിരിക്കാനും അവർ റെയിൽപാളങ്ങൾ ഉപയോഗിച്ചു. ലോക്ക്ഡൗണിൽ ട്രെയിനുകളൊന്നും ഓടില്ലെന്നാണ് അവർ കരുതിയത്. അതുകൊണ്ട് തന്നെ മരണപ്പെട്ടവരിൽ അധികവും കുടിയേറ്റ തൊഴിലാളികളാണ് എന്നും അധികൃതർ വിശദീകരിച്ചു.

You might also like