സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത; കോട്ടയത്ത് യെല്ലോ അലര്‍ട്ട്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

0

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഞായറാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാം. ഇടിമിന്നലുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

You might also like