മഴ മുന്നറിയിപ്പ്; കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും എന്‍ഡിആര്‍എഫ് സംഘം യാത്ര തിരിച്ചു

0

കൊല്ലം: സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേന സംഘം യാത്ര തിരിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ ഉള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്.

You might also like