സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അല‍ർട്ട്

0 180

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദ്ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിര്‍ദ്ദേശം.

You might also like
WP2Social Auto Publish Powered By : XYZScripts.com