ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

0

 

ന്യൂഡല്‍ഹി : ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലും ഉണ്ടാവും. കേരളത്തിൽ 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ലഭിച്ചത്.

 

പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്നും നാളെയും  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

You might also like