ടാങ്കറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് ; രാജസ്ഥാനിൽ 12 പേർ മരിച്ചെന്ന് റിപ്പോർട്ട്

0

ജയ്​പൂർ: ടാങ്കറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന്​ തീപിടിച്ച്​ 12 പേർക്ക് ദാരുണാന്ത്യം. രാജസ്​ഥാനിലെ ബാർമർ -ജോധ്​പൂർ ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ്​ സംഭവം.

ബസിൽ 25ഓളം പേർ ഉണ്ടായിരുന്നതായാണ്​ വിവരം. മരിച്ചവർ ബസിലുണ്ടായിരുന്നവരാണെന്നാണ്​ പ്രാഥമിക വിവരം .10 പേരെ ബസിൽ നിന്നും രക്ഷപ്പെടുത്തിയതായി പൊലീസ്​ അറിയിച്ചു. പൊലീസും ജില്ല അധികൃതരും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം.
You might also like