ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി

0

മുംബൈ: ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ പാളം തെറ്റിയത്.

ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍ നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരികയായിരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നുവെന്ന്​.

അപകടത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ല. മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.

You might also like