റെഡ് അലര്‍ട്ട്: കൊല്ലം ജില്ലയില്‍ നാളെ വാക്‌സീനേഷന്‍ ഉണ്ടാകില്ല

0

കൊല്ലം: കൊല്ലത്ത് നാളെ വാക്‌സീനേഷന്‍ ഉണ്ടാവില്ലെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ആണ് വാക്‌സിനേഷന്‍ ഒഴിവാക്കിയത്. ശനിയാഴ്ച വാക്സീന്‍ നല്‍കുന്നതില്‍ നാളെ ബുക്ക് ചെയ്തവര്‍ക്ക് പരിഗണന നല്‍കും.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ ജില്ലയില്‍ നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരും.

You might also like