റിലയന്‍സിന്​ വന്‍ തിരിച്ചടി; ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാട്​ തടഞ്ഞ്​ സുപ്രീംകോടതി

0

ന്യൂഡല്‍ഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഗ്രൂപ്പിന്​ കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി തീരുമാനം. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള 3.4 ബില്യണ്‍ ഡോളറിന്‍റെ ഇടപാട്​ സുപ്രീംകോടതി തടഞ്ഞു. ഇടപാടില്‍ സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി ഏര്‍പ്പെടുത്തിയ സ്​റ്റേ നിലനില്‍ക്കുമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ 3.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റീടെയില്‍ ആസ്​തികള്‍ വാങ്ങാനായിരുന്നു റിലയന്‍സിന്‍റെ പദ്ധതി. ഇതിനെതിരെ ജെഫ്​ ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോണാണ്​ നിയമനടപടികളുമായി മുന്നോട്ട്​ പോയത്​. ആമസോണിന്​ കേസില്‍ മുന്‍തൂക്കം നല്‍കുന്നതാണ്​ സുപ്രീംകോടതിയുടെ തീരുമാനം.

You might also like