പ്രളയം: ചെന്നൈയിൽ 1000 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിൽ; പനി പടരുന്നു

0

ചെന്നൈ ∙ വടക്കൻ തമിഴ്നാടിനെ പ്രളയക്കണ്ണീരിലാക്കിയ പേമാരിക്കു ശമനമായെങ്കിലും ദുരിതം തുടരുന്നു. കെടുതികളിൽ മരണം 4 ആയി. ചെന്നൈയിലും ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും ഇന്നലെയും മഴ തുടർന്നെങ്കിലും ശക്തമായില്ല. അതേ സമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പുതിയ ന്യൂനമർദം 11 ന് അതിരാവിലെ വടക്കൻ തമിഴ്‌നാട് തീരത്തെത്തും. ഇതോടെ നാളെ മുതൽ 12 വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ആശങ്കയിലാണു സംസ്ഥാനം.

You might also like