മധ്യപ്രദേശിലെ സുനാര്‍ നദിയില്‍ കുടുങ്ങിയ കുട്ടികളടക്കമുള്ളവരെ രക്ഷപ്പെടുത്തി

0

സാഗര്‍: മധ്യപ്രദേശിലെ സുനാര്‍ നദിയില്‍ കുടുങ്ങിയ നാലു കുട്ടികളും നിര്‍മാണ തൊഴിലാളികളും അടക്കമുള്ളവരെ സംസ്ഥാന ദുരന്ത പ്രതിരോധ സേന രക്ഷപ്പെടുത്തി. സുനാര്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മറുകരയില്‍ ആളുകള്‍ കുടുങ്ങിയത്.

രാവിലെ ഒമ്ബത് മണിക്കാണ് കുട്ടികള്‍ നദിയുടെ മറുകരയിലെത്തിയത്. എന്നാല്‍, പത്ത് മണിയോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.

നദിക്ക് കുറുകെ നിര്‍മാണം പുരോഗമിക്കുന്ന പാലത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. പാലത്തില്‍ കയര്‍കെട്ടി ഉറപ്പിച്ച ശേഷം തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് സാഗര്‍ എ.എസ്.പി വിക്രം സിങ് കുശ് വാഹ മാധ്യമങ്ങളോട് പറഞ്ഞു.

You might also like