നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

ഡല്‍ഹിയില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍.ജിം, യോഗാ സെന്റര്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഓഡിറ്റോറിയം, ഹോട്ടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ ചടങ്ങില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. നഗരത്തില്‍ ഉച്ച മുതല്‍ രാത്രി 10 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയും റസ്‌റ്റോറന്റുകളുടെ സമയം ജൂണ്‍ 20 മുതല്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒമ്ബത് മരണങ്ങള്‍ മാത്രമാണ്. ഇതോടെ മരണ സംഖ്യ 24,961 ആയി.