വത്തിക്കാന്‍ മലയാളം റേഡിയോയില്‍ നിന്ന് ഫാ. വില്യം നെല്ലിക്കല്‍ ഇന്നു വിരമിക്കും

0

 

കൊച്ചി: വത്തിക്കാന്‍ മലയാളം റേഡിയോ, വാര്‍ത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം ഇന്നു വിരമിക്കും. നാലുവർഷം എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം ഫ്രാന്‍സിസ് പാപ്പയുടെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും. നൂതന സംഗീതാവിഷ്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാന്‍ റേഡിയോയുടെ മലയാളവിഭാഗത്തിനു സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഫാ. വില്യം പങ്കുവഹിച്ചിട്ടുണ്ട്.

1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സിന്‍റെ കമ്യൂണിക്കേഷൻസിന്‍റെ (സിഎസി) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു അദ്ദേഹം 2009 -ൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിയമിതനായത്.

You might also like