ഹിറ്റ്‌ലറിനും ജൂതരക്തമെന്ന പരാമര്‍ശം: മാപ്പ് പറഞ്ഞ് പുടിന്‍

0

നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറിനും ജൂതരക്തം തന്നെയാണുള്ളതെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പരാമര്‍ശത്തിന് മാപ്പുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയെ നാസി എന്ന് വിശേഷിപ്പിച്ചതിന് ശേഷമായിരുന്നു ഹിറ്റ്‌ലറും ജൂതന്‍ തന്നെയായിരുന്നുവെന്ന വിവാദ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെ ഇസ്രയേല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് പുടിന്‍ ഇസ്രയേലിനോട് മാപ്പ് പറയുന്നത്. ജൂതവംശഹത്യയെ ഓര്‍മിച്ചുകൊണ്ട് ഇസ്രയേല്‍ ഹോളോകോസ്റ്റ് അനുസ്മരണം നടത്തിയതിന് പിന്നാലെയായിരുന്നു സെര്‍ജി ലാവ്‌റോവിന്റെ വിവാദ പരാമര്‍ശം. ലാവ്‌റോവിന്റെ പരാമര്‍ശത്തിന് വാസ്തവവുമായി യാതൊരു ബന്ധവും ഇല്ലെന്നും ലോകചരിത്രത്തെത്തന്നെ അദ്ദേഹം അപമാനിക്കുകയാണെന്നും ഇസ്രയേല്‍ വിമര്‍ശിച്ചിരുന്നു.

You might also like