ചെല്‍സിക്കെതിരായ രണ്ടാം പാദത്തില്‍ റാമോസ് കളിച്ചേക്കും

0

റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്നു. ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തിയ റാമോസ് ഒസാസുനക്കെതിരായ മത്സരത്തില്‍ റയലിന്റെ ആദ്യ ഇലവനില്‍ കളിക്കും. അടുത്ത ആഴ്ച നടക്കുന്ന ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ചെല്‍സിയെ നേരിടുന്ന റയല്‍ മാഡ്രിഡിന് ക്യാപ്റ്റന്റെ തിരിച്ചുവരവ് ശക്തി പകരും.

അതേസമയം, ഫെര്‍ലാന്‍ഡ് മെന്‍ഡിയും ഫെഡെ വാല്‍വെര്‍ദെയും ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ചെല്‍സിക്കെതിരായ മത്സരത്തിന് മുമ്ബ് താരങ്ങള്‍ പരിശീലനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിക്ക് മൂലം ഡാനി കാര്‍വഹാളും ലൂക്കാസ് വാസ്‌കസും ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് നേരത്തെ റയല്‍ മാഡ്രിഡ് വ്യക്തമാക്കിയിരുന്നു.

You might also like