വീരുവും സച്ചിനും തിളങ്ങി; റോഡ് സേഫ്ടി സീരീസില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

0

റായ്പൂര്‍: വീരേന്ദര്‍ സെവാഗിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും തിളങ്ങുന്ന പ്രകടനത്തില്‍ റോഡ് സേഫ്റ്റി സീരീസ് ടി20 ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്‌സ് 19.4 ഓവറില്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ ലെജന്‍ഡ്‌സ് 10.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

35 പന്തില്‍ 80 റണ്‍സെടുത്ത സെവാഗും 26 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിനുമാണ് ഇന്ത്യയെ അനായാസമായി വിജയിപ്പിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ നാല് ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. 20 പന്തിലാണ് സെവാഗ് അര്‍ധസെഞ്ചുറി തികച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്‌സ് ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സടിച്ച ശേഷം തകര്‍ന്നു.

49 റണ്‍സെടുത്ത ഓപ്പണര്‍ നസീമുദ്ദീനും 12 റണ്‍സ് വീതമെടുത്ത ജാവേദ് ഒമറും രജിന്‍ സലേയും മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളു.

ഇന്ത്യക്കായി പ്രഗ്യാന്‍ ഓജ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ജ് സിംഗ് മൂന്നോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റും വിനയ് കുമാര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.

You might also like