‘കണ്ണീരു വീണാലും ഒപ്പിയെടുത്ത്’ എന്ന ഗാനം രചിച്ച സാജൻ ജോണിന്റെ മാതാപിതാക്കൾ ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.

0

തിരുവനന്തപുരം: ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റായി മാറിയ ‘കണ്ണീരു വീണാലും ഒപ്പിയെടുത്തു’ എന്ന ഗാനം ക്രൈസ്തവ ലോകത്തിന് സമ്മാനിച്ച ക്യാപ്റ്റൻ സാജൻ ജോണിന്റെ മാതാപിതാക്കൾ ഇന്ന് രാവിലെ നെടുമങ്ങാട് വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു.

വെള്ളറട ഡാലുംമുഖം, മുണ്ടനാട് മണ്ണാറത്തലയ്ക്കൽ ജോൺകുട്ടി (60), ഭാര്യ മേഴ്‌സി (56) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

You might also like