കവർച്ച സംഘത്തിന്റെ വെടിയേറ്റ്‌ ഡാളസ്സിൽ മലയാളി മരിച്ചു.

0

ഡാളസ്‌: മെട്രോപ്ലെക്സ്-മെസ്കിറ്റ് സിറ്റിയിൽ ബിസിനസ്സ് സ്ഥാപനം നടത്തുന്ന സാജൻ മാത്യൂസ് ( സജി ചാരുവേൽ- 55 ) കവർച്ച ശ്രമത്തിനിടെ മോഷ്‌ടാവിന്റെ വെടിയേറ്റു മരിച്ചു.

ഉദ്യോഗസ്ഥർ എത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. വെടിവെച്ചയാളെക്കുറിച്ചോ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നോ ഇതുവരെ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. നവംബർ 17 ബുധനാഴ്ച ഉച്ചയോടെയാണു മോഷണ ശ്രമവും, വെടിവെയ്പ്പും ഉണ്ടായത്.

ഡാളസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് അംഗവും കോഴഞ്ചേരി സ്വദേശിയുമാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ.

You might also like