നടി ശരണ്യ ശശി കണ്ണീരോര്‍മ്മയായി

0

സീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 35 വയസായിരുന്നു. കൊവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി കഴിഞ്ഞ ഒരാഴ്ചയായി അതീവ ഗുരുതരമായിരുന്നു.

മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐ സി യുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനി കൂടി വെന്റിലേറ്റര്‍ ഐ സി യുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.

നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്. ഒരുകാലത്ത് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വില്ലത്തിയായും ശരണ്യ നിറഞ്ഞു നിന്നിട്ടുണ്ട്.

You might also like