സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രു​ക്കം തു​ട​ങ്ങി.

0

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രു​ക്കം തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​റാം ക്ലാ​സ് മു​ത​ലു​ള്ള​വ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ത​കൃ​തി​യാ​യ ഒ​രു​ക്കം. 12 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ടും കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ന്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ര​ക്ഷി​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​േ​ത​തു​ട​ര്‍​ന്ന്​ 61 ശ​ത​മാ​നം കു​ട്ടി​ക​ളും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്‌​കൂ​ളു​ക​ള്‍ ഓ​ഫ്​​ലൈ​ന്‍ ക്ലാ​സ് ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്ക് മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ലെ​ല്ലാം ത​കൃ​തി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ ഒ​രു​ക്കാ​നും സ്‌​കൂ​ള്‍ പ​രി​സ​രം മു​ഴു​വ​ന്‍ വൃ​ത്തി​യാ​ക്കി അ​ണു​മു​ക്ത​മാ​ക്കാ​നും തീ​വ്ര​യ​ത്​​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. വേ​ന​ല​വ​ധി​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി സൗ​ദി സ്‌​കൂ​ളു​ക​ള്‍ ഇൗ ​മാ​സം 29നാ​യി​രി​ക്കും തു​റ​ക്കു​ക. അ​തി​നു​മു​മ്ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ക്സി​ന്‍ ര​ണ്ടു ഡോ​സും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ച്‌ അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ ഒ​ന്ന​ര​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക​​ു​ശേ​ഷ​മാ​ണ് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ല്‍​നി​ന്ന് സാ​ധാ​ര​ണ സ്‌​കൂ​ള്‍ ചു​റ്റു​പാ​ടി​ലേ​ക്ക് അ​ധ്യ​യ​ന​രീ​തി പ​തി​യെ മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.

You might also like