കോവിഡ്; സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കിഴക്കന്‍ പ്രവിശ്യയില്‍

0

ജിദ്ദ: സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 327 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് 1,338 പുതിയ രോഗികളും 1,208 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,90,464 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,70,328 ഉം ആയി. 16 മരണങ്ങള്‍ പുതുതായി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,848 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,288 ആണ്. ഇവരില്‍ 1,374 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.89 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്

You might also like