സ്കൂള്‍ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ്‌ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

0

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ്‌ സൂചികയില്‍ (പിജിഐ) കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. അതേസമയം, കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്ബോള്‍ കേരളത്തിന്‌ 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌.പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍ ദ്വീപുകളും കേരളത്തിനൊപ്പം ഉയര്‍ന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

You might also like