മികവിന്‍റെ കേന്ദ്രങ്ങളായി 53 സ്കൂളുകള്‍ കൂടി; ഉദ്ഘാടനം ഇന്ന്

0

നിർമാണം പൂർത്തിയാക്കിയ 53 സ്‌കൂളുകൾ കൂടി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്,വാപ്‌കോസ്,ഇൻകെൽ,കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ. തിരുവനന്തപുരം,പാലക്കാട്,മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ്  കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി(എസ്പിവി).അരുവിക്കരം,പട്ടാമ്പി,ഷൊർണൂർ,കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും ഫെബ്രുവരി 10ന് നടക്കും.ഇതിൽ തൃശൂർ,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ സ്‌കൂളുകൾ ഉൾപ്പെടുന്നു.

You might also like