ക്വാറന്റൈൻ 13 -ാം ദിവസം ഇന്ത്യൻ പാചകവുമായി പ്രധാനമന്ത്രി സ്കോട്ട്‌ മോറിസ്സൺ

0

ക്വാറന്റൈൻ 13 -ാം ദിവസം ഏകദേശം പൂർത്തിയാകുമ്പോൾ ഇന്ത്യൻ പാചകവുമായി തിരക്കിലാണ്‌ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്‌ മോറിസ്സൺ. ശനിയാഴ്ച രാത്രി കറി രാത്രി എന്നാണ്‌ അദ്ദേഹത്തിന്റെ വിശേഷണം. ചിക്കൻ, വഴുതന, സാഗ് എന്നിവകൊണ്ടുള്ള കറികളാണ്‌ ഇന്ന് രാത്രിയിലെ വിഭവങ്ങൾ, തന്റെ ഫേസ്ബുക്ക്‌ പേജിലാണ്‌ അദ്ദേഹം ഇത്‌ പങ്കിട്ടത്‌.

ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ക്വാഡ് പങ്കാളിത്തത്തിന്റെ നേതാക്കളുമായുള്ള ചർച്ച‌ യുഎസ്സിൽ നടന്ന‌ യാത്രക്ക്‌ ശേഷമുള്ള ക്വാറന്റൈൻ 13 ദിവസങ്ങൾ പിന്നിടുകയാണിന്ന്.

മോറിസന്റെ യുഎസ്‌ സന്ദർശ്ശനത്തിനു ശേഷമുള്ള 14 ദിവസത്തെ ക്വാറന്റൈനിലാണ്‌ അദ്ദേഹം. ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുന്നതായിരുന്നു‌ മോറിസന്റെ യുഎസ്‌ സന്ദർശനത്തിന്റെ പ്രധാന കാരണം.

You might also like