സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ നടത്തുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തി ശശി തരൂര്‍

0 120

സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ പരീക്ഷകള്‍ നടത്തുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തി ശശി തരൂര്‍ എംപി ഗവര്‍ണറെ കണ്ടു. കോവിഡ് വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിനെതിരെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്. പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ അനുഭവ പൂര്‍ണമായാണ് പെരുമാറിയതെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിയ്ക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇന്ന് മുതലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുന്നത്. കോവിഡ് വ്യാപനമുണ്ടാകുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നിരുന്നു. പക്ഷെ, പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് അക്കാദമിക് രംഗത്തെ തന്നെ പ്രതികൂലമായി ബാധിയ്ക്കുമെന്ന നിലപാടിലാണ് സര്‍വകലാശാലകളും.

You might also like
WP2Social Auto Publish Powered By : XYZScripts.com