റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 മരണം

0

റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരം.17 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും വിവരം.

മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിവയ്പിന്റെ ശബ്ദം കേട്ട് കുട്ടികള്‍ സ്‌കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ കുട്ടികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com