പൂനെയിലെ രാസവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 17 ആയി; നിരവധി പേരെ കാണാതായി

0

 

 

മുംബൈ : പൂനെയിലെ രാസവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 17 മരണം. നിരവധി പേരെ കാണാതായി. പിരാൻഗട്ടിലെ ഉരവാദേ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന എസ് വി എസ് അക്വാ ടെക്‌നോളജി പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.

വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഫാക്ടറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതു കൊണ്ടുതന്നെ 30 ലധികം തൊഴിലാളികൾ ഫാക്ടറിയ്ക്കകത്ത് ഉണ്ടായിരുന്നുവെന്നാണ് നിഗമനം. 12 ഓളം പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തീ നിയന്ത്രണ വിധേയം ആക്കിയിട്ടുണ്ട്.

ഫാക്ടറിയുടെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് തകർത്താണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടർന്നതാകാം പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like