സൗമ്യയുടെ വീട്ടില്‍ ഇസ്രയേല്‍ പ്രതിനിധി; മാലാഖയായി കാണുന്നുവെന്ന് കോണ്‍സല്‍ ജനറല്‍

0

ഇ​ടു​ക്കി: ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്ര​യേ​ല്‍ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്ര​യേ​ല്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജോ​നാ​ഥ​ന്‍ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ര്​ശി​ച്ച്‌ ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​മ്യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്റെ ഇ​ര​യാ​ണ്. ഇ​സ്ര​യേ​ല്‍ ജ​ന​ത അ​വ​രെ മാ​ലാ​ഖ​യാ​യി കാ​ണു​ന്നു. സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രയേ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ണ്ടെ​ന്നും ജോ​നാ​ഥ​ന്‍ സ​ഡ്ക പ​റ​ഞ്ഞു. സൗ​മ്യ​യു​ടെ മ​ക​ന് ഇ​ന്ത്യ​യു​ടെ​യും ഇ​സ്ര​യേ​ലി​ന്റെ​യും പ​താ​ക അ​ട​ങ്ങി​യ ബാ​ഡ്ജും അ​ദ്ദേ​ഹം ന​ല്‍​കി.

You might also like