കോവിഡിന്റെ പിടിയിലമര്‍ന്ന് ദക്ഷിണാഫ്രിക്ക; മൂന്നാം തരംഗത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്ന് എന്‍.ഐ.സി.ഡി

0

കേപ് ടൗണ്‍: കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ച്‌ ദക്ഷിണാഫ്രിക്ക. രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് 15.7% ല്‍ എത്തിയിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് രാജ്യം പ്രവേശിച്ചതായി ദക്ഷിണാഫ്രിക്കയുടെ എന്‍.ഐ.സി.ഡി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) ആണ് അറിയിച്ചത്. കഴിഞ്ഞ ഒരു ആഴ്ച്ച രാജ്യത്തുണ്ടായ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുതിപ്പ് കൂടി കണക്കിലെടുത്ത് മന്ത്രിമാരുടെ ഉപദേശക സമിതിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതേസമയം പുതിയ തരംഗത്തിന്റെ 7 ദിവസത്തെ ശരാശരി പരിധി മുന്‍ തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിന്റെ 30 ശതമാനമാണെന്ന് ഉപദേശക സമിതി വിലയിരുത്തി. ഇങ്ങനെ നോക്കുമ്ബോള്‍ രാജ്യത്തെ ഒന്‍പത് പ്രവിശ്യകളില്‍ ഏറ്റവും കൂടുതല്‍ കോവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുട്ടെങ് പ്രവിശ്യയിലാണ്.
എന്‍‌ഐ‌സി‌ഡിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍‌ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍‌ 844 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 127 ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു നിന്നും പുറത്തുവരുന്ന കണക്കുകളനുസരിച്ച്‌ ജൂണ്‍ 10 വരെ ദക്ഷിണാഫ്രിക്കയില്‍ 9,149 പുതിയ കേസുകളും 1,722,086 കേസുകളും 57,410 മരണങ്ങളുമാണ് ഇതുവരെ ഉണ്ടായത്.

You might also like