സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പുറത്തറിഞ്ഞത് യുവതി നേരിട്ട് വിളിച്ചതോടെ

0

തിരുവനന്തപുരം: സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന് പറഞ്ഞു ജോലി വാഗ്ദാനം. പ്രവീണ്‍ ബാലചന്ദ്രനെന്നയാളാണ് കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായി ജോലി തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കി.

തട്ടിപ്പിന് ഇരയായ യുവതി സ്പീക്കറെ നേരിട്ട് വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. പ്രവീണ്‍ വാഗ്ദാനം നല്‍കിയ ജോലിയുമായി ബന്ധപ്പെട്ട് അറിയാന്‍ യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ജോലി തട്ടിപ്പിനെ കുറിച്ച്‌ അറിയുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്കും കോട്ടയം എസസ്പിക്കും പരാതി നല്‍കുകയായിരുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും തന്റെ ഓഫീസ് സെക്രട്ടറി ചമഞ്ഞ് ഒരാള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഈ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ആരാണ്, എന്ത് കാര്യങ്ങള്‍ പറഞ്ഞാണ് പണം തട്ടിയത്. എന്തുജോലിയാണ് വാഗ്ദാനം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്

You might also like