സ്​കൂള്‍ അധികൃതരുടെ അനാസ്​ഥ: വിദ്യാര്‍ഥിക്ക്​ സേ പരീക്ഷ അവസരം നഷ്​ടമായി

0

ക​ണ്ണൂ​ര്‍: സ്​​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​മൂ​ലം എ​സ്.​എ​സ്.​എ​ല്‍.​സി വി​ദ്യാ​ര്‍​ഥി​ക്ക്​ സേ ​പ​രീ​ക്ഷ അ​വ​സ​രം ന​ഷ്​​ട​മാ​യി. ക​ണ്ണൂ​ര്‍ സി​റ്റി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ 10ാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി എം. ​നി​ഹാ​ദി​നാ​ണ്​ അ​വ​സ​രം ന​ഷ്​​ട​മാ​യ​ത്. ഫി​സി​ക്​​സ്​ പ​രീ​ക്ഷ​യി​ല്‍ മാ​​ത്രം പ​രാ​ജ​യ​പ്പെ​ട്ട നി​ഹാ​ദ്​ സേ ​പ​രീ​ക്ഷ​ക്ക്​ ആ​വ​ശ്യ​മാ​യ ഫീ​സ​ട​ക്കം ട്ര​ഷ​റി​യി​ല്‍ അ​ട​ച്ചി​രു​ന്നു. കൂ​ടാ​തെ ഫീ​സ്​ അ​ട​ച്ച​തി​െന്‍റ ര​സീ​ത്​ അ​ട​ക്കം നേ​ര​ത്തെ സ്​​കൂ​ളി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ചൊ​വ്വാ​ഴ്​​ച​യാ​യി​രു​ന്നു പ​രീ​ക്ഷ. പ​ഠി​ക്കു​ന്ന സ്​​കൂ​ളി​ല്‍ നി​ന്നു​ള്ള പ്ര​ധാ​നാ​ധ്യാ​പ​ക​െന്‍റ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌​ നി​ഹാ​ദ്​ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്​​കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ഹാ​ള്‍​ടി​ക്ക​റ്റ്​ കൈ​പ്പ​റ്റാ​ന്‍ എ​ത്തി.

You might also like