ശാരോൻ സൺഡേസ്കൂൾ ക്ലാസ്സുകൾ 2021 ജൂലൈ 4ന് ആരംഭിക്കുന്നു

0

 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച് സൺഡേ സ്‌കൂൾ അസോസിയേഷൻ പുതിയ അദ്ധ്യയന വർഷം 2021 ജൂലൈ മാസം 4 ഞായറാഴ്ച രാവിലെ 8.00 ന് ഓൺലൈനായി GOOGLE CLASS ROOM ലൂടെ ആരംഭിക്കുന്നു.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത് സൺഡേസ്കൂളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് കഴിഞ്ഞ വർഷം ജോയിൻ ചെയ്ത Google Classroom ൽ പ്രവേശിച്ച ശേഷം അതിൽ നൽകിയിട്ടുള്ള പുതിയ ക്ലാസ്സിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ ക്ലാസ്സിൽ പ്രവേശിക്കാവുന്നതാണ്•
കഴിഞ്ഞവർഷം ക്ലാസ്സിൽ പ്രവേശിക്കാൻ കഴിയാതിരുന്നവർക്കും Pre School 1 വിദ്യാർത്ഥികൾക്കും മാത്രമാണ് പുതിയ രജിസ്ട്രേഷൻ. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. ഇതിൽ തങ്ങളുടെ പേരും ക്ലാസ്സും ഫോൺ നമ്പരും മറ്റു വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

You might also like
WP2Social Auto Publish Powered By : XYZScripts.com