സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

0 298

സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കോഫെ പോസ അവസാനിച്ചതിനാൽ സ്വപ്നയും സരിത്തും ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാവും.  എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com