കാബൂളില്‍ വീണ്ടും വെടിയൊച്ച: സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍

0

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വെടിവെയ്പ്പും സ്‌ഫോടനവുമുണ്ടായെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ സൈനിക ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ആദ്യം വെടിയൊച്ച കേട്ടെന്നും പിന്നാലെ സ്‌ഫോടനമുണ്ടാകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്‌ഫോടനം നടന്നതായി പറയപ്പെടുന്ന മേഖലയില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് താലിബാനില്‍ നിന്നും പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ പള്ളികളില്‍ ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2017ല്‍ 400 കിടക്കകളുള്ള ആശുപത്രിയ്ക്ക് നേരെ ഐഎസ് നടത്തിയ ആക്രമണത്തില്‍ 30തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

You might also like