കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന എ​ല്ലാ​വ​രെ​യും അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധി​ക്കും – തമിഴ്നാട് മ​ന്ത്രി

0

ഗൂ​ഡ​ല്ലൂ​ര്‍: കേ​ര​ള-​ത​മി​ഴ്​​നാ​ട് അ​തി​ര്‍​ത്തി​ക​ളി​ല്‍ എ​ല്ലാ ഭാ​ഗ​ത്തും കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ത​മി​ഴ്​​നാ​ട് കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ​മ​ന്ത്രി എം.​സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന എ​ല്ലാ​വ​രെ​യും അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധി​ക്കും. വി​മാ​നം, ​െട്ര​യി​ന്‍ മാ​ര്‍​ഗം എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധ​ന​ക്ക്​​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ ഭാ​ഗ​ത്തും വാ​ക്​​സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കി വ​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള വ​യോ​ധി​ക​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ ചെ​ന്ന് കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ല്‍ ചെ​ന്നൈ ന​ഗ​ര​സ​ഭ മു​മ്ബ​ന്തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​എ​വി​ടെ​യും വാ​ക്സി​ന്‍ ക്ഷാ​മം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

You might also like