TOP NEWS| തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19വരെ നീട്ടി; കടകൾ അടയ്ക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടി

0

 

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. കടകൾ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടിനൽകിയിട്ടുണ്ട്. ഇനിമുതൽ രാത്രി 9 മണിക്ക് കടകൾ അടച്ചാൽ മതി. റസ്റ്ററന്‍റുകൾ, ചായക്കടകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് 9 മണിവരെ പ്രവർത്തിക്കാം. 50 ശതമാനം ഉപഭോക്താക്കൾ മാത്രമേ കടകളിലുണ്ടാകാവൂ. സാമൂഹ്യ അകലം പാലിക്കുകയും കോവിഡ് പ്രോട്ടക്കോൾ പാലിക്കുകയും വേണം. എ സി ഷോപ്പുകൾ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവർത്തിക്കാൻ.

You might also like