നികുതി വെട്ടിപ്പിന് തടയിടും ; ഡിസംബര്‍ മുതല്‍ സൗദിയില്‍ ഇലക്ടോണിക് ബില്ലുകള്‍ മാത്രം

0

റിയാദ്: വ്യാപാര രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇ ഇന്‍വോയ്‌സിംഗ് സംവിധാനം നടപ്പാക്കാൻ സൗദി അറേബ്യ .ഇതിന്റെ ഭാഗമായി സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത മാസം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അതോറിറ്റി നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

You might also like