BREAKING // കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് മരണം

0

ശ്രീനഗര്‍ | വടക്കന്‍ കശ്മീരിലെ സോപോര്‍ നഗരത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ആക്രമണം.

പതിവ് സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്രോളിംഗ് ടീമില്‍ ഉള്‍പ്പെട്ട പോലീസുകാരാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാരും രണ്ട് സാധാരണക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com