ഇരട്ട പ്രഹരങ്ങളുമായി ലക്മല്‍, ആദ്യ സെഷനില്‍ വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടി

0

ആന്റിഗ്വയില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്ബോള്‍ വെസ്റ്റിന്‍ഡീസ് 86/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിനെയും ക്രുമാ ബോണ്ണറെയും പുറത്താക്കി സുരംഗ ലക്മല്‍ ആണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയത്.

15/2 എന്ന നിലയില്‍ നിന്ന് ടീം 86/2 എന്ന നിലയില്‍ ആണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്ബോള്‍. 26 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 49 റണ്‍സ് നേടി കൈല്‍ മയേഴ്സുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

മൂന്നാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയിട്ടുള്ളത്. സുരംഗ ലക്മലിന്റെ ബൗളിംഗില്‍ കൈല്‍ മയേഴ്സിന്റെ ക്യാച്ച്‌ പതും നിസ്സങ്ക കൈവിട്ടതാണ് ഇപ്പോള്‍ ലങ്കയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com