സുവിശേഷകൻ ബ്രദർ ടാർസന്റെ പിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

0

തലവൂർ: വടകോട് കുരാ പരുത്തുംപാറ വീട്ടിൽ സുബേദാർ മേജർ പി സി. തോമസ് (95) നിത്യതയിൽ ചേർക്കപ്പെട്ടു. 28 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്തോ ചൈനാ യുദ്ധത്തിലും, ഇന്ത്യാ-പാക് യുദ്ധത്തിലും വീരോചിതമായി പങ്കെടുത്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ സമാധാനസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കിഴക്കേത്തെരുവ് അയ്പള്ളൂർ കുഴിയിൽ കുടുംബാംഗമായ പരേതയായ റേച്ചലാണ് ഭാര്യ. ശാന്തമ്മ, റോയിമോൾ, റുബീന, ടാർസൻ, ടറൺസൻ പരേതരായ ശാന്തിഷാ, സെലീന എന്നിവർ മക്കളാണ്. ബെന്നി, മാത്യു, ജേക്കബ്, റെജി, ജോമിനി , ജോയ്സ് എന്നിവരാണ് മരുമക്കൾ. സംസ്കാരം തലവൂർ വടകോട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ  ബുധനാഴ്ച(22.4.2020) രാവിലെ 11 മണിക്ക്നടക്കും. ചരമ ശുശ്രൂഷകൾക്ക് കൊട്ടാരക്കര – പുനലൂർ ഭദ്രാസന മെത്രാപൊലീത്ത ഡോ. യു ഹാനോൻ മാർ തേവോദോറോസ് മുഖ്യകാർമ്മികത്വം വഹിക്കും.

You might also like