തെലങ്കാനയില്‍ വാഹനാപകടം: സി​എ​സ്ടി പ്രോവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു

0

അങ്കമാലി: തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ സി​എ​സ്ടി സഭയുടെ തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു. ബ്രദര്‍ ജോസ് പുതിയേടത്ത് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. സഭയുടെ ആന്ധ്രാപ്രദേശിലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ബ്രദര്‍ തിരിച്ചു നാട്ടിലേക്കു മടങ്ങുന്നതിനായി ഹൈദരാബാദ് എയര്‍പോര്‍ട്ടിലേക്കു പോകുന്‌പോഴായിരുന്നു സംഭവം. ബ്രദര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബ്രദറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറില്‍ ഒപ്പമുണ്ടായിരുന്ന സഭയുടെ നാല് ബ്രദര്‍മാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്രദര്‍ ജോസ് പുതിയേടത്ത് 1980ല്‍ സഭയില്‍ ആദ്യവ്രതവും 1987ല്‍ നിത്യവ്രതവും അനുഷ്ഠിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം ഇരുന്പുമുട്ടി പുതിയേടത്ത് പരേതരായ പി.സി. കുര്യാക്കോസ് അന്നമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചാക്കോ, തോമസ്, മേരിക്കുട്ടി. സംസ്‌കാരം പിന്നീട് സഭയുടെ മാതൃഭവനമായ മൂക്കന്നൂര്‍ ചെറുപുഷ്പാശ്രമ ദേവാലയത്തില്‍ നടക്കും.

You might also like