ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെ.എസ്​.ആര്‍.ടി.സി അധിക സര്‍വീസ്​ നടത്തും

0

തിരുവനന്തപുരം: ലോക്​ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്​.ആര്‍.ടി.സി. സംസ്ഥാനത്ത്​ അധിക സര്‍വീസ്​ നടത്തുന്നു. വിവിധ ജില്ലകളില്‍ നിന്ന് അതത്​ ജില്ലയി​ലെ​ മെഡിക്കല്‍ കോളജുകള്‍, പ്രധാന ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു 54 ഷെഡ്യൂളുകളില്‍ സര്‍വീസ്​ നടത്താനാണ്​ തീരുമാനം.

രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം – എട്ട്, കൊല്ലം -എട്ട്, പത്തനംതിട്ട -1, ആലപ്പുഴ- 7, കോട്ടയം-6, എറണാകുളം -8, തൃശൂര്‍ -9, കോഴിക്കോട് -ഒന്ന്, വയനാട് -ആറ് എന്നിങ്ങനെ 54 ഷെഡ്യൂളുകളാണ്​ നിശ്ചയിച്ചിരിക്കുന്നത്​.

You might also like