ശ്രീ​ല​ങ്ക​ന്‍ താ​രം തി​സാ​ര പെ​രേ​ര അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

0

 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ താ​രം തി​സാ​ര പെ​രേ​ര അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു.

ശ്രീ​ല​ങ്ക​യ്ക്കാ​യി ആ​റു ടെ​സ്റ്റു​ക​ളും 166 ഏ​ക​ദി​ന​ങ്ങ​ളും 84 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ല്‍ 2,338 റ​ണ്‍​സും 175 വി​ക്ക​റ്റും നേ​ടി​യ താ​രം ട്വ​ന്‍റി 20-യി​ല്‍ 1204 റ​ണ്‍​സും 51 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2014-ല്‍ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത് കി​രീ​ടം നേ​ടി​യ ല​ങ്ക​ന്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. പെരേര നേടിയ സിക്‌സറിലാണ് ശ്രീലങ്ക ലോകകപ്പ് നേടുന്നത്.

2017-ല്‍ ​ശ്രീ​ല​ങ്ക​യെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ പെരേര ന​യി​ച്ചി​ട്ടു​ണ്ട്. ‌

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മിക്കുമെങ്കിലും ഫ്രാ​ഞ്ചൈ​സി ക്രി​ക്ക​റ്റി​ല്‍ തു​ട​ര്‍​ന്ന് ക​ളി​ക്കു​മെ​ന്നും പെരേര വ്യ​ക്ത​മാ​ക്കി.

You might also like