ഐ പി സി യിലെ പാസ്റ്റർമാർക്കെതിരെ ഭീഷണിയും സാമ്പത്തിക പ്രലോഭനവും

0

അടൂർ ഈസ്റ്റ് സെൻററിൽ സെൻറർ പാസ്റ്ററായി 3 വർഷം കഴിഞ്ഞ അദ്ദേഹം ഭരണഘടനാവിരുദ്ധമായി തുടരുവാൻ കഴിഞ്ഞ ദിവസം ശുശ്രൂഷക സമ്മേളനം വിളിച്ചു കൂട്ടി പാസ്റ്റർമാരെ ഭിഷണി പെടുത്തിയും സാമ്പത്തികമായി പ്രലോഭിച്ചും വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിരിക്കുന്നു. ഇങ്ങനെ ഒപ്പിട്ടാൽ ഒന്നും ഭരണഘടന അട്ടിമറിക്കുവാനോ കാലാവധി കഴിഞ്ഞവർക്ക് തുടരുവാനോ കഴിയില്ല എന്നു മാത്രമല്ല. കോടതിയിലേക്ക് പോകുന്ന ഈ കേസിൽ ഒപ്പിട്ടവരെയും പ്രതിചേർക്കേണ്ടി വരുo എന്ന് അറിഞ്ഞ പാസ്റ്റർമാർ അങ്കലാപ്പിൽ. ഒപ്പിടാൻ പ്രേരിപ്പിച്ച ബുദ്ധികേന്ദ്രത്തെ കണ്ട് ഈ പേപ്പർ തിരികെ വാങ്ങാൻ ശ്രമങ്ങൾ തുടങ്ങി. സെന്റർ പാസ്റ്റർമാർക്ക് വേണ്ടി കേസ് വാദിക്കാൻ സംസ്ഥാന സമിതി രൂപീകരിച്ച ഭരണഘടനാവിരുദ്ധ സമിതിയിൽ അംഗം കൂടിയാണ് ഇദ്ദേഹം.ഭരണ സമിതിയും വിശ്വാസികളും രണ്ട് ചേരിയിൽ നിന്നു കൊണ്ട് നടത്തപ്പെടുന്ന കേസുകൾ ഐ.പി.സിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു. അണ പൊട്ടി വരുന്നതിന് മട കെട്ടിയിട്ട് എന്ത് പ്രയോജനം?
കടപ്പാട് : സോഷ്യൽ മീഡിയ

You might also like